Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാനിലെ ജോലിസമയം പുറത്തിറക്കി

text_fields
bookmark_border
റമദാനിലെ ജോലിസമയം പുറത്തിറക്കി
cancel

ഭൂരിഭാഗം വകുപ്പുകളിലും രാവിലെ 9.30 മുതൽ ഉച്ച രണ്ടുവരെ

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ വകുപ്പുകളിൽ റമദാനിലെ ജോലിസമയക്രമം നിർണയിച്ച് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി.

ഇതനുസരിച്ച് ഭൂരിഭാഗം വകുപ്പുകളിലും രാവിലെ 9.30നാണ് ജോലി ആരംഭിക്കുക. ഉച്ചക്ക് രണ്ടിന് അവസാനിക്കും. വാണിജ്യം, ഔഖാഫ്, നീതിന്യായം, പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, സേവനകാര്യം, വിദ്യാഭ്യാസം, വാർത്താവിനിമയം, പാർപ്പിടം, തുറമുഖം, യൂത്ത് അതോറിറ്റി, കായികം, പരിസ്ഥിതി, വ്യവസായം എന്നീ മന്ത്രാലയങ്ങളിലും ചൈൽഡ് ലൈൻ, കസ്റ്റംസ്, ഫയർഫോഴ്സ്, ബൈത്തുസ്സകാത്ത്, മുനിസിപ്പാലിറ്റി, സിവിൽ സർവിസ്, കല-സാംസ്കാരികം എന്നീ വകുപ്പുകളിലുമാണ് ഈ സമയക്രമം.

മറ്റു വകുപ്പുകളിൽ രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 2.30ന് അവസാനിക്കുന്ന തരത്തിലാണ് റമദാനിലെ ജോലിസമയക്രമം.

ജോലിയുടെ പ്രത്യേകത കാരണം വേറെ സമയക്രമം ആവശ്യമുള്ള സർക്കാർ വകുപ്പുകൾ സിവിൽ സർവിസ് കമീഷനിൽനിന്ന് പ്രത്യേക അനുമതി വാങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Working hours in Ramadan released
Next Story