Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്: റമദാനിൽ നാലര മണിക്കൂർ പ്രവൃത്തിസമയം

text_fields
bookmark_border
  • ഫ്ലെക്സിബിൾ ജോലി സമയത്തിന് രാവിലെ 8.30 മുതൽ 10.30 വരെ തിരഞ്ഞെടുക്കാം
building
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സർക്കാർ ഒഫീസുകൾ,മന്ത്രാലയങ്ങൾ എന്നിവയ്ക്കായി ഫ്ലെക്സിബിൾ ജോലി സമയം സംവിധാനത്തോടെ ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര മണിക്കൂർ ആണ് പ്രവൃത്തിസമയം.

രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ നിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ എത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം.റമദാനിൽ ജീവനക്കാർക്ക് ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്ക് പ്രവൃത്തിദിവസത്തിന്റെ അവസാനം 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിർദ്ദിഷ്ട സമയ സ്ലോട്ടുകളിലേക്ക് അസൈൻ ചെയ്യാനോ ഓപ്ഷനുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനുമുള്ള അധികാരമുവുണ്ട്.

രാിലെ 8:30 മുതൽ ഒരുമണിവരെ,ഒമ്പതു മുതൽ 1.30വരെ, 9.30 മുതൽ രണ്ടുവരെ, 10 മുതൽ 2.30 വരെ,10.30 മുതൽ മൂന്നുവരെ എന്നിങ്ങനെയാണ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്ന സമയ സ്ലോട്ടുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Working hours during Ramadan are four and a half hours
Next Story