കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം: തീരുമാനം വൈകാതെ -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വൈകാതെയുണ്ടാവുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ പറഞ്ഞു. സ്വകാര്യ മേഖലയിലെ നിരവധി തൊഴിലാളികൾ ശമ്പളം ലഭിക്കാതെ പ്രയാസപ്പെടുന്നതായി അറിയാം.
വരുമാനമില്ലാതെ ഇവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ല. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കടകൾ അടച്ചിടാൻ നിർദേശിച്ചതും ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതും വാണിജ്യ മേഖലയെ തളർത്തിയിട്ടുണ്ട്.
എന്നാൽ, ശമ്പളം ലഭിക്കാതെ തൊഴിലാളികൾക്ക് ദീർഘകാലം മുന്നോട്ടുപോവാൻ കഴിയില്ലെന്നിരിക്കെ ഇതുസംബന്ധിച്ച സർക്കാർ തീരുമാനം വൈകാതെ ഉണ്ടാവുമെന്ന് മന്ത്രി മറിയം അഖീൽ കുവൈത്ത് ടി.വിയുമായി നടത്തിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ശമ്പളം നൽകാൻ തൊഴിലുടമകളോട് ഉത്തരവിടുകയോ മന്ത്രാലയത്തിലെ ഗ്യാരൻറി തുകയിൽനിന്ന് വേതനം നൽകുകയോ ആണ് സർക്കാറിന് മുന്നിലുള്ള വഴി.
ലോകത്തെല്ലായിടത്തുമെന്നപോലെ കുവൈത്തിലും വാണിജ്യ മേഖല വൻ പ്രതിസന്ധി നേരിടുന്നുണ്ട്. ചെറുകിട സ്ഥാപനങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
