വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റി ഇതു സംബന്ധമായ നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. തൊഴിൽ വിസ റിക്രൂട്ട്മെന്റ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയില്‍ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, കുവൈത്ത് യൂനിവേഴ്സിറ്റി പ്രതിനിധികളാണ് ഉണ്ടാവുക. ആദ്യ ഘട്ടമായി മെഡിക്കൽ, വിദ്യാഭ്യാസ, എഞ്ചിനീയറിങ്, നിയമ മേഖലകളിലായിരിക്കും നിയമം നടപ്പിലാക്കുകയെന്നാണ് സൂചന. ചില പ്രൊഫഷനുകൾക്ക് മൂന്നു വർഷത്തിൽ കുറയാതെയും മറ്റുള്ളവക്ക് അഞ്ചു വർഷം വരെയും എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. രാജ്യത്തെ വ്യാപാര, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.