60 വയസ്സ് പ്രായപരിധി: ഇഖാമ പുതുക്കാൻ 500 ദീനാറും ഇൻഷുറൻസും നിബന്ധന
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സിന് മേൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശകളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 500 ദീനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിബന്ധന വെച്ചു. വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ആയി നിയമിതയായ ഇമാൻ ഹസൻ ഇബ്രാഹിം അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള യോഗമാണ് തീരുമാനമെടുത്തത്.
നേരത്തെ മാൻപവർ അതോറിറ്റി ബിരുദമില്ലാത്ത വിദേശികളുടെ വിസ പുതുക്കലിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചത് നിയമവിരുദ്ധമെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. തീരുമാനം വന്നതിന് ശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു. വിവാദമായതിനെ തുടർന്ന് 2000 ദീനാർ അധിക ഫീസ് നൽകി തൊഴിൽ പെർമിറ്റ് പുതുക്കാൻ അനുമതി നൽകിയെങ്കിലും ചുരുക്കം ചിലർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

