വനിത വേദി കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം
text_fieldsവനിത വേദി കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം
കുവൈത്ത് സിറ്റി: വനിത വേദി കുവൈത്ത് അബ്ബാസിയ, ഫഹാഹീൽ മേഖലകൾ കേന്ദ്രീകരിച്ച് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നുമുണ്ടായി. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സജിത സ്കറിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം വത്സ സാം ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
ഫഹാഹീലിൽ നടത്തിയ ആഘോഷ പരിപാടിയിൽ വൈസ് പ്രസിഡൻറ് അമീന അജ്നാസ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതവും ട്രഷറർ അഞ്ജന സജി നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം സുമതി ബാബു ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. അജിത അനിൽകുമാർ, രമ അജിത്കുമാർ, കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ് എന്നിവർ കൺവീനർമാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

