Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവനിത ടി20 ലോകകപ്പ്...

വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത: കുവൈത്ത്-ചൈന മത്സരം ഇന്ന്

text_fields
bookmark_border
വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത:    കുവൈത്ത്-ചൈന മത്സരം ഇന്ന്
cancel
camera_alt

കു​വൈ​ത്ത് വ​നി​ത ക്രി​ക്ക​റ്റ് ടീം ഒഫീഷ്യൽസിനൊപ്പം

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്ത വ​ർ​ഷം ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത പ്ര​തീ​ക്ഷ​ക​ളു​മാ​യി കു​വൈ​ത്ത് ഇ​ന്ന് ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങും. മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ചൈ​ന​യാ​ണ് എ​തി​രാ​ളി. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഹോ​ങ്കോ​ങ്ങു​മാ​യും നാ​ലി​ന് താ​യ്‍ല​ൻ​ഡു​മാ​യും ആ​റി​ന് മ്യാ​ന്മ​റു​മാ​യും ഏ​റ്റു​മു​ട്ടും.

മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് ടീം ​നേ​ര​ത്തെ മ​ലേ​ഷ്യ​യി​ലെ​ത്തി പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

കു​വൈ​ത്തി​ൽ ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് ടീം ​മ​ലേ​ഷ്യ​യി​ലേ​ക്ക് തി​രി​ച്ച​ത്. എ​ഷ്യ​യി​ൽ​നി​ന്നു​ള്ള 11 ടീ​മു​ക​ൾ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ. 11 ടീ​മു​ക​ളി​ൽ​നി​ന്ന് ര​ണ്ടു ടീ​മു​ക​ൾ ഗ്ലോ​ബ​ൽ യോ​ഗ്യ​ത​ക്ക് അ​ർ​ഹ​രാ​കും. അ​തി​ൽ നി​ന്നു​ള്ള പോ​രാ​ട്ട​ത്തി​ലെ ര​ണ്ടു ടീ​മു​ക​ളാ​കും വ​നി​ത ടി20 ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടു​ക.

ബം​ഗ്ലാ​ദേ​ശ്, ആ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ലാ​ൻ​ഡ്, വെ​സ്റ്റി​ൻ​ഡീ​സ്, പാ​കി​സ്താ​ൻ ടീ​മു​ക​ൾ നേ​ര​ത്തെ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ഗ്രൂ​പ് എ​യി​ൽ ബ​ഹ്റൈ​ൻ, ബൂ​ട്ടാ​ൻ, മ​ലേ​ഷ്യ, നേ​പ്പാ​ൾ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ചൈ​ന, ഹോ​ങ്കോ​ങ്, മ്യാ​ന്മ​ർ, താ​യ്‍ല​ൻ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ് ബി​യി​ലാ​ണ് കു​വൈ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qualificationCricket matchworldcupChina teamkuwaitmatchWomen T20
News Summary - Women's T20 World Cup-Cricket-Qualification-Kuwait-China-match-today
Next Story