Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​ത ടി20...

വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത; കു​വൈ​ത്ത് ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ​തി​രെ

text_fields
bookmark_border
വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത; കു​വൈ​ത്ത് ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ​തി​രെ
cancel
camera_alt

ചൈ​ന​ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഞാ​യ​റാ​ഴ്ച ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടും. മ​ലേ​ഷ്യ​യി​ൽ രാ​വി​ലെ 8.30നാ​ണ് മ​ത്സ​രം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ 30 റ​ൺ​സി​ന് തോ​ൽ​പി​ച്ച​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കു​വൈ​ത്ത് ഇ​റ​ങ്ങു​ന്ന​ത്.ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​റി​യ സ്കോ​റി​ന് പു​റ​ത്താ​​യെ​ങ്കി​ലും ചൈ​ന​യെ അ​തി​ലും കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കി​യാ​ണ് കു​വൈ​ത്ത് വി​ജ​യം നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത കു​വൈ​ത്ത് 20 ഓ​വ​റി​ൽ 83 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ചൈ​ന​യെ 16 ഓ​വ​റി​ൽ 53 റ​ൺ​സി​ൽ ചു​രു​ട്ടി​ക്കെ​ട്ടി. ബാ​റ്റി​ങ് നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ബൗ​ളി​ങ് നി​ര മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ പ്ര​തീ​ക്ഷ. തി​ങ്ക​ളാ​ഴ്ച താ​യ്‍ല​ൻ​ഡു​മാ​യും ബു​ധ​നാ​ഴ്ച മ്യാ​ൻ​മ​റു​മാ​യു​മാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todayHongkongagainstwomens t20worldcupkuwaitcricket
News Summary - Women's-T20-World Cup-Cricket-Kuwait-against-Hong Kong-today
Next Story