സ്ത്രീ സംരക്ഷണം കുവൈത്തിന്റെ മുൻഗണന വിഷയം
text_fieldsഅബൂദബിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത കുവൈത്ത് പ്രതിനിധിസംഘം
കുവൈത്ത് സിറ്റി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സമൂഹത്തിന് ഗുണകരമല്ലെന്ന് കുവൈത്ത് സാമൂഹിക വികസന മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മുസല്ലം അൽ സുബൈ.
അബൂദബിയിൽ നടന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാതരം അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അറബ് പ്രഖ്യാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനത്തിൽ സ്ത്രീകൾ സുപ്രധാനവും വിശിഷ്ടവുമായ പങ്ക് വഹിക്കുന്നു. കുവൈത്ത് ഭരണഘടന സ്ത്രീകൾക്ക് സാധ്യമായ എല്ലാ പരിചരണവും വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെ സംരക്ഷണം കുവൈത്തിന്റെ മുൻഗണനകളിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിയമപരവും സാമൂഹികവുമായ അവകാശങ്ങൾ ഉറപ്പുനൽകുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കുവൈത്ത് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ഫൗസിയ അൽ മുൽഹിം, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ജുവനൈൽ വെൽഫെയർ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ജസീം അൽ ഖന്ദരി എന്നിവരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

