Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​താ ജ​യി​ലി​ൽ...

വ​നി​താ ജ​യി​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
Inspection in womens jail
cancel
camera_alt

വ​നി​ത ജ​യി​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​നി​താ ജ​യി​ലി​ൽ അ​ധി​കൃ​ത​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ജ​യി​ൽ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന ജ​യി​ൽ സു​ര​ക്ഷാ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ചാ​ർ​ജ​ർ കേ​ബി​ളു​ക​ൾ, ചെ​റി​യ ആ​യു​ധ​ങ്ങ​ൾ, സം​ശ​യാ​സ്പ​ദ​മാ​യ മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ, മ​റ്റു നി​രോ​ധി​ത വ​സ്‌​തു​ക്ക​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

അ​ന്തേ​വാ​സി​ക​ളെ ര​ഹ​സ്യ​മാ​യി മ​റ​ച്ചു​വെ​ച്ച​വ​യാ​യി​രു​ന്നു ഇ​വ. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ത​ട​വു​കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രി​ശോ​ധ​നാ കാ​മ്പെ​യ്‌​നു​ക​ളു​ടെ തു​ട​ർ​ച്ച ആ​യാ​ണ് വ​നി​താ ജ​യി​ലി​ലും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsJail Inspection
News Summary - Women's jail inspection
Next Story