വനിതവേദി കുവൈത്ത് ലോഗോ പ്രകാശനവും പൊതുപരിപാടിയും
text_fieldsവനിതവേദി കുവൈത്ത് ലോഗോ അഖില ആൻവി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് കലാ സാംസ്കാരിക പരിപാടികളുടെ ഭാഗമായി അബ്ബാസിയയിൽ പൊതു പരിപാടി സംഘടിപ്പിച്ചു. അഷ്റഫ് കാളത്തോട് ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡന്റ് ആരീഫ ബീവി അധ്യക്ഷതവഹിച്ചു. വനിത വേദി ലോഗോ അഖില ആൻവി പ്രകാശനം ചെയ്തു. ഷാജിത മുഖ്യപ്രഭാഷണം നടത്തി. വട്ടിയൂർക്കാവ് കൃഷ്ണകുമാർ, മുബാറക് കാമ്പ്രത്ത്, വിബീഷ് തിക്കൊടി, ജോയ്, അജ്മൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സീന നൗഫൽ സ്വാഗതവും ട്രഷറര്‍ സജീന നന്ദിയും പറഞ്ഞു. വനിതവേദി പ്രവർത്തകരുടെ നൃത്തവും പാട്ടും സ്കിറ്റും വിവിധ കലാപരിപാടികളും നടന്നു. ലയാൻ അഷ്റഫ് അവതാരികയായി.

