സാരഥി കുവൈത്ത് വനിതവേദി വനിത ദിനാഘോഷം
text_fieldsസാരഥി കുവൈത്ത് വനിത വേദി വനിത ദിനാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് കേന്ദ്ര വനിത വേദി വനിതാദിനം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ നടന്ന ആഘോഷം ഡോ.സുസോവന സുജിത്ത് ഉദ്ഘാടനം ചെയ്തു.
സാരഥി കേന്ദ്ര വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സാരഥി പ്രഡിഡന്റ് കെ.ആർ.അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ബിന്ദു സജീവ്, സുരേഷ് കെ.പി, രാജേഷ് വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു.
വിനോദ് ടച്ച് റിവറിന്റെ മാജിക്, മെന്റലിസം പ്രോഗ്രാം പരിപാടിയുടെ മാറ്റുകൂട്ടി. അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ, ഫാഷൻ ഷോ മത്സരം, പായസ മത്സരം എന്നിവ നടന്നു. സാരഥി മ്യൂസിക് ടീം നയിച്ച ഗാനമേളയും ആവേശമായി. സെക്രട്ടറി പൗർണമി സംഗീത് സ്വാഗതവും ട്രഷറർ ബിജി അജിത്കുമാർ നന്ദിയും പറഞ്ഞു. ആശ ജയകൃഷ്ണൻ, സിജി പ്രദീപ്, ഹിത സുഹാസ് എന്നിവർ നേതൃത്വം നൽകി.

