Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ലും ന​വോ​ത്ഥാ​ന​ത്തി​ലും സ്ത്രീ​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു -മ​ന്ത്രി

text_fields
bookmark_border
മന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി
cancel
camera_alt

യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ സെ​ഷ​നി​ൽ മന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും കു​വൈ​ത്തി വ​നി​ത​ക​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് വ​നി​ത ശി​ശു​കാ​ര്യ സ​ഹ​മ​ന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി. ന്യൂ​യോ​ർ​ക്കി​ൽ ‘സ്ത്രീ, ​സ​മാ​ധാ​നം, സു​ര​ക്ഷ’ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അ​വ​ർ, ഇ​റാ​ഖ് അ​ധി​നി​വേ​ശ​വേ​ള​യി​ൽ കു​വൈ​ത്തി​ലെ സ്ത്രീ​ക​ളു​ടെ ധീ​ര​ത​യും ത്യാ​ഗ​വും അ​ഭി​മാ​ന​ത്തോ​ടെ അ​നു​സ്മ​രി​ച്ചു.

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും കു​വൈ​ത്ത് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും സാ​മൂ​ഹി​ക, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി കൂ​ടി​യാ​യ അ​ൽ ബാ​ഗ്‍ലി പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യ​തു മു​ത​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്നു. കു​വൈ​ത്ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വം സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ശാ​ക്തീ​ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. കു​വൈ​ത്ത് സ്ത്രീ​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​യി സ്വ​യം ക​രു​തു​ന്നു.

അ​തി​നാ​ലാ​ണ് സാ​മൂ​ഹി​ക​കാ​ര്യ​ങ്ങ​ളു​ടെ​യും ക​മ്യൂ​ണി​റ്റി വി​ക​സ​ന​ത്തി​ന്റെ​യും മ​ന്ത്രി, വ​നി​ത-​ശി​ശു സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. യു​ദ്ധ​ങ്ങ​ൾ, സം​ഘ​ർ​ഷ​ങ്ങ​ൾ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യു​ടെ ആ​ദ്യ ഇ​ര​ക​ൾ സ്ത്രീ​ക​ളാ​ണെ​ങ്കി​ലും, പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ തെ​ളി​യി​ച്ച​താ​യും മ​ന്ത്രി സാ​ക്ഷ്യ​പ്പെ​ടു​ത്തി.

സ്ത്രീ​ശാ​ക്തീ​ക​ര​ണം, അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ, എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ൽ എ​ന്ന​തി​നു ദേ​ശീ​യ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ഇ​നി​യും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ര​ണ്ടു ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ത്രീ​ക​ളു​ടെ സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​യി അ​ജ​ണ്ട നി​ശ്ച​യി​ച്ച യു.​എ​ന്നി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Al Baghli
News Summary - Women play important role in nation building and renaissance - Minister
Next Story