കുവൈത്ത് സൈന്യത്തിൽ വനിതകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തി വനിതകളെ സൈന്യത്തിലെടുക്കുന്നതിന് ഞായറാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ 200 കുവൈത്തി വനിതകൾ സൈന്യത്തിെൻറ ഭാഗമാകും. 150 പേർ അമീരി ഗാർഡിെൻറ ഭാഗമാകും. ഇവർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകും. 50 പേർ സായുധ സേനയിലെ മെഡിക്കൽ സർവിസ് സെക്ടറിൽ സേവനം അനുഷ്ഠിക്കും. ഇവർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകും.
സൈനികസേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. ബിരുദം, ഡിപ്ലോമ, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് വിവിധ തസ്തികകളിൽ നിയമിക്കുക.
18 മുതൽ 26 വയസ്സുവരെയുള്ളവർക്ക് ജനുവരി രണ്ടുവരെ അപേക്ഷിക്കാം. ശാരീരികക്ഷമതയുള്ളവരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമാകണമെന്ന് നിബന്ധനയുണ്ട്. കായികക്ഷമത പരീക്ഷയും വ്യക്തഗത ഇൻറർവ്യൂവും അടിസ്ഥാനമാക്കിയാകും നിയമനം.
കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗംതന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

