സ്ത്രീ, ഭിന്നശേഷി ശാക്തീകരണം; പ്രത്യേക കോഴ്സുകൾ സംഘടിപ്പിക്കും
text_fieldsമന്ത്രി ഡോ. അംതാൽ അൽ ഹുവൈല മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: മനുഷ്യാവകാശ മേഖലയിലും ഭിന്നശേഷി അവകാശങ്ങൾ നടപ്പിലാക്കുന്നതിലും സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
മനുഷ്യാവകാശ മേഖലയിൽ കുവൈത്തിന്റെ അന്താരാഷ്ട്ര കടമകൾ നടപ്പിലാക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിന്റെ പ്രാധാന്യം അൽ ഹുവൈല ചൂണ്ടിക്കാട്ടി. എല്ലാ ശ്രമങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണ അംബാസഡർ ശൈഖ ജവഹർ അസ്സബാഹ് ഉറപ്പാക്കി. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഭിന്നശേഷി അംഗങ്ങളെ വിദ്യാഭ്യാസത്തിൽ സംയോജിപ്പിക്കുന്നതിനുമുള്ള പരിശീലന കോഴ്സുകൾ സംഘടിപ്പിക്കൽ, മറ്റു സംരംഭങ്ങൾ എന്നിവ ഇരുവരും ചർച്ചചെയ്തു. വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഭിന്നശേഷിക്കാരെ വിദ്യാഭ്യാസത്തിൽ സംയോജിപ്പിക്കുന്നതിനുമായി പ്രത്യേക കോഴ്സുകൾ സംഘടിപ്പിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

