Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻജിനീയറിങ്​ ...

എൻജിനീയറിങ്​ അക്രഡിറ്റേഷൻ മേധാവിയുമായി അംബാസഡർ ചർച്ച നടത്തി

text_fields
bookmark_border
എൻജിനീയറിങ്​  അക്രഡിറ്റേഷൻ മേധാവിയുമായി   അംബാസഡർ ചർച്ച നടത്തി
cancel
camera_alt

നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ അ​ക്കാ​ദ​മി​ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ ​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ഹ​മ​ദ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ഇ​ദ്​​വാ​നി​യു​മാ​യി

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ അ​ക്കാ​ദ​മി​ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ ​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ഹ​മ​ദ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ഇ​ദ്​​വാ​നി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ച​ർ​ച്ച ന​ട​ത്തി. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് ഇ​ഖാ​മ പു​തു​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​ബ​ന്ധ​ന വെ​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത് സ​ർ​ക്കാ​റി​െൻറ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ എ​ൻ.​ഒ.​സി ന​ൽ​കൂ എ​ന്നാ​ണ്​ സൊ​സൈ​റ്റി​യു​ടെ നി​ല​പാ​ട്. നി​ര​വ​ധി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ ഇ​തു​മൂ​ലം ത​സ്​​തി​ക മാ​റ്റി വി​സ അ​ടി​ക്കേ​ണ്ടി വ​ന്നു. ഇ​ന്ത്യ​യി​ൽ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ കു​വൈ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​ണ് എ​ൻ.​ഒ.​സി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccreditationAmbassador discussed
News Summary - With the Head of Engineering Accreditation The Ambassador discussed
Next Story