ആദരവും ആഘോഷവും ഒരുമിപ്പിച്ച് എ.ജെ.പി.എ.കെ
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ‘കിഴക്കിന്റെ വെനീസ് സമർപ്പണം 2022’ ചലച്ചിത്രതാരം നവ്യ നായർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (എ.ജെ.പി.എ.കെ) ആതുരസേവനരംഗത്ത് ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കോവിഡ്കാലത്തെ സ്തുത്യർഹ്യമായ സേവനങ്ങൾ പരിഗണിച്ചാണ് ആദരവ്. മുഖ്യ സ്പോൺസറായ ബൂബിയാൻ ഗ്യാസ് കുവൈത്തിന്റെ സഹകരണത്തോടെ നടന്ന 'പൊന്നോണം' പരിപാടി അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. തിരുവാതിര, ചെണ്ടമേളം, ഗാനമേള, നൃത്തനൃത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടികൾക്ക് മാറ്റുകൂട്ടി.
'കിഴക്കിന്റെ വെനീസ് സമർപ്പണം 2022' ചലച്ചിത്രതാരം നവ്യ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി, അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, വനിത ചെയർപേഴ്സൻ അമ്പിളി ദിലി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ടി.വി.എസ് ഹൈതർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഗോപാൽ, ബെദർ അൽ സമ മാർക്കറ്റിങ് മാനേജർ കെ.കെ. റഹജാൻ എന്നിവർ സംസാരിച്ചു. ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും പറഞ്ഞു.
മിമിക്രി-ചലച്ചിത്ര താരം ജയദേവ് കലവൂർ, നാടൻപാട്ട് കലാകാരൻ ആദർശ് ചിറ്റാർ, കുവൈത്തിലെ നാടൻപാട്ട് കൂട്ടായ്മ പൊലിക എന്നിവയുടെ കലാപ്രകടനങ്ങൾ നടന്നു. ഡി.കെ ഡാൻസ്, കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ, ഉപാസന ഡാൻസ് സ്കൂൾ, ടാൽ ഡാൻസ് സ്റ്റുഡിയോ, കെ.എം.ആർ.എം അഹ്മദി കൊയർ, സൃഷ്ടി സ്കൂൾ ഓഫ് ഡാൻസ്, ഭാരതാഞ്ജലി ഡാൻസ് അക്കാദമി, നൂപുരധ്വനി എന്നീ സമിതികളും പരിപാടികൾ അവതരിപ്പിച്ചു. പൊതുസമ്മേളനത്തിൽ 'സമർപ്പണം 2022' ന്റെ സുവനീർ നവ്യ നായർ, സുവനീർ കമ്മിറ്റി ഭാരവാഹികളായ ഹരി പത്തിയൂർ, ലിബു പായിപ്പാടാൻ, രാഹുൽ ദേവ്, മനോജ് ചെങ്ങന്നൂർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
അസോസിയേഷൻ ഭാരവാഹികളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബാബു തലവടി, ജി.എസ്. പിള്ള, ബിജി പള്ളിക്കൽ, സാം ആന്റണി, ശശി വലിയകുളങ്ങര, പ്രമോദ് ചെല്ലപ്പൻ, കൊച്ചുമോൻ പള്ളിക്കൽ, ജോമോൻ ചെന്നിത്തല, അജി ഈപ്പൻ, രതീഷ് കുട്ടംപേരൂർ, ജിജോ കായംകുളം, സുമേഷ് കൃഷ്ണൻ, സുരേഷ് വരിക്കോലിൽ, ഫ്രാൻസിസ് ചെറുകോൽ, ജോൺ തോമസ് കൊല്ലുകടവ്, സജീവ് കുമാർ, സജീവ് പുരുഷോത്തമൻ, രതീഷ് കൃഷ്ണ, സലിം പതിയാരത്ത്, അനിൽ കുമാർ, നന്ദ കുമാർ, മാത്യു ജേക്കബ്, ലിസൻ ബാബു, പൗർണമി സംഗീത്, അനിത അനിൽ, സുനിത രവി, ഹനാൻ സയ്ദ്, ഷീന മാത്യു, ജിത മനോജ്, ആനി മാത്യു, സുചിത്ര സജി, സാറാമ്മ ജോൺ, സിമി രതീഷ്, സൂര്യമോൾ റോബിൻസൺ, ബിന്ദു മാത്യു, ദിവ്യമോൾ സേവ്യർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

