പ്രായോഗിക പരിശീലനവുമായി ജനറൽ ഫയർഫോഴ്സ്
text_fieldsഫയർഫോഴ്സ് മോക്ഡ്രില്ലിൽ അപകടസ്ഥലത്തുനിന്ന്
ജനങ്ങളെ ഒഴിപ്പിക്കുന്നു
കുവൈത്ത് സിറ്റി: തീപിടിത്ത പ്രതിരോധ മുന്നൊരുക്കഭാഗമായി പ്രായോഗിക പരിശീലനവുമായി ജനറൽ ഫയർഫോഴ്സ്. വെസ്റ്റ് സാൽമിയ ഹെൽത്ത് സെന്ററിൽ ഞായറാഴ്ച നടത്തിയ പരിശീലനത്തിൽ അപകടത്തിൽ അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗങ്ങളുടെ മോക്ഡ്രില്ലും നടത്തി.
തീ അണക്കുന്നതും പൊതുജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കുന്നതുമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അപകടം സംഭവിച്ച ഉടൻ വേഗത്തിൽ പ്രതികരിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പൊതുജന സുരക്ഷ ഉറപ്പാക്കുക എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനമെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

