കുവൈത്തുമായുള്ള ഇറാന്റെ ബന്ധം ചരിത്രപരം
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനം, ഇസ്ലാമിക വിപ്ലവ വിജയത്തിന്റെ 45ാം വാർഷികം എന്നിവയോടനുബന്ധിച്ച് കുവൈത്തിലെ ഇറാൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ അയൽ രാജ്യങ്ങളുമായുള്ള സന്തുലിതബന്ധം വളർത്തിയെടുക്കുന്നതിനുള്ള ഇറാന്റെ പ്രതിബദ്ധത അംബാസഡർ മുഹമ്മദ് ടൗട്ടൂഞ്ചി വ്യക്തമാക്കി. കുവൈത്തുമായുള്ള ഇറാന്റെ ബന്ധം ചരിത്രപരമായതും ആഴത്തിൽ വേരൂന്നിയതും ഔദ്യോഗിക ഇടപെടലുകൾക്ക് മുകളിലാണെന്നും ചൂണ്ടിക്കാട്ടി.
ടൂറിസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കുമായി ഇറാൻ സന്ദർശിക്കാൻ കുവൈത്ത് പൗരന്മാർക്ക് 1,00,000 വിസകൾ അനുവദിച്ചത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിന്റെ വ്യക്തമായ തെളിവാണെന്നും സൂചിപ്പിച്ചു.

