കുവൈത്തിൽ മന്ത്രവാദ തട്ടിപ്പ്; ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ
text_fieldsപ്രതിയില്‍നിന്ന് പിടിച്ചെടുത്ത മന്ത്രവാദ, ആഭിചാര വസ്തുക്കൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രവാദവും തട്ടിപ്പും നടത്തിയ ആഫ്രിക്കന്‍ യുവാവിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് മന്ത്രവാദ, ആഭിചാര വസ്തുക്കൾ പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

