Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷി ​ജി​ൻ​പി​ങ്ങി​ന്...

ഷി ​ജി​ൻ​പി​ങ്ങി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
ഷി ​ജി​ൻ​പി​ങ്ങി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ
cancel

കു​വൈ​ത്ത് സി​റ്റി: ചൈ​നീ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്ത് മൂ​ന്നാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷി ​ജി​ൻ​പി​ങ്ങി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ചൈ​നീ​സ് പ്ര​സി​ഡ​ന്റി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. പ്ര​സി​ഡ​ന്റ് ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൈ​ന കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തി​ന്റെ വ​ലി​യ പു​രോ​ഗ​തി​ക്ക് ഇ​ത് വ​ഴി​വെ​ച്ച​താ​യും അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​തും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധം അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞ അ​മീ​ർ, ചൈ​നീ​സ് നേ​താ​വി​ന് നി​ത്യ ക്ഷേ​മ​വും ചൈ​ന​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും വി​ക​സ​ന​വും ആ​ശം​സി​ച്ചു. ഷി ​ജി​ൻ​പി​ങ്ങി​ന് ആ​യു​രാ​രോ​ഗ്യ​ങ്ങ​ൾ നേ​ർ​ന്ന കി​രീ​ടാ​വ​കാ​ശി, ചൈ​ന കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ക്ക​ട്ടെ എ​ന്നും സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ (സി.​സി.​പി) ത​ല​വ​നാ​യി ഒ​ക്ടോ​ബ​റി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു കൂ​ടി ഷി ​ജി​ൻ​പി​ങ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തി​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingKuwait
News Summary - wishes to Xi Jinping from Kuwait
Next Story