Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്‍ലാഹി മദ്റസ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി
text_fieldsbookmark_border
ഇസ്ലാഹി മദ്റസ കുടുംബ സംഗമത്തിൽ മജീദ് മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജി.സി.സി രാജ്യങ്ങളിലെ മദ്റസകളിൽ നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഫഹാഹീൽ ഇസ്ലാഹീ മദ്റസയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
മുസ്തഫ സഖാഫി യുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മദ്റസ അധ്യാപകൻ അൻവർ കാളികാവ് സ്വാഗതം പറഞ്ഞു. ‘കുടുംബ ജീവിതം നന്മയുള്ളതാക്കാം’ എന്ന വിഷയത്തിൽ അബ്ദുൽ മജീദ് മദനി സംസാരിച്ചു. തൻവീർ, കെ.സി.മുഹമ്മദ് നജീബ് എന്നിവർ നേതൃത്വം നൽകി. മദ്റസ പി.ടി.എ പ്രസിഡണ്ട് സിറാജ് കാലടി നന്ദി പറഞ്ഞു.
Next Story

