വിന്റർ വണ്ടർലാൻഡ്: ടിക്കറ്റ് ദുരുപയോഗം തടയും
text_fieldsകുവൈത്ത് സിറ്റി: കരിഞ്ചന്തയിൽ വിന്റർ വണ്ടർലാൻഡ് ടിക്കറ്റ് വിൽക്കുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. അഞ്ചു ദീനാര്‍ പ്രവേശന ടിക്കറ്റ് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി. അനധികൃതമായി ടിക്കറ്റ് വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഈ മാസം 11നാണ് ഷാബ് പാർക്കിൽ വിന്റർ വണ്ടർലാൻഡ് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യ ആഴ്ചയിൽതന്നെ ഒരു മാസത്തേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. ഇതോടെ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ഇത് മുതലെടുത്താണ് കരിഞ്ചന്ത വിപണി സജീവമായത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷിക്കാനുള്ള വിവിധ റൈഡുകളും വിനോദ സാഹസിക സജ്ജീകരണങ്ങളും വണ്ടർലാൻഡിൽ ഒരുക്കിയിട്ടുണ്ട്. അവധിദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെയും മറ്റു ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതൽ രാത്രി 12 മണി വരെയുമാണ് പ്രവര്‍ത്തനം. അഞ്ചു ദീനാറാണ് പ്രവേശന ഫീസ്. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

