വിന്റർ വണ്ടർ ലാൻഡ് വിനോദ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: വിന്റർ വണ്ടർ ലാൻഡ് വിനോദ പാര്‍ക്ക് ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. അവധി ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്കിന്റെ പ്രവര്‍ത്തനം. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിൽ വിവിധ റൈഡുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിനാറാണ് പ്രവേശന ഫീസ്.
ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. നാലു വയസ്സു വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

