ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കം; പ്രവാസികൾക്കും സൗകര്യം ഉപയോഗപ്പെടുത്താം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈ സീസണിലെ ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കമായി. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഹിറ്റീനിലെ ആരോഗ്യകേന്ദ്രത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സീസണൽ ഇൻഫ്ലുവൻസക്കും ന്യുമോണിയക്കുമെതിരായ വാക്സിനുകളാണ് നൽകുന്നത്. വിവിധ ആരോഗ്യ മേഖലകളിലെ 90 കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിൻ ലഭിക്കും. പൗരന്മാർക്കും പ്രവാസികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ വാക്സിൻ എടുക്കണം. ആരോഗ്യ പ്രവർത്തകരും പ്രതിരോധശേഷി കുറഞ്ഞവരും വാക്സിനേഷൻ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വാക്സിൻ എടുക്കുന്നത് രോഗബാധയും രോഗത്തിന്റെ തീവ്രതയും കുറക്കാൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

