Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈത്യകാല പ്രതിരോധ...

ശൈത്യകാല പ്രതിരോധ കുത്തിവെപ്പ്​ തുടരുന്നു; ഇനി 19 ദിവസം കൂടി

text_fields
bookmark_border
ശൈത്യകാല പ്രതിരോധ കുത്തിവെപ്പ്​ തുടരുന്നു;   ഇനി 19 ദിവസം കൂടി
cancel

കു​വൈ​ത്ത്​ സി​റ്റി: ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ തു​ട​രു​ന്ന​താ​യും മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി വാ​ക്​​സി​നെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തി. ആ​റു​ മാ​സ​ത്തി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ കൂ​ടി ഇ​പ്പോ​ൾ ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഫ്ലു​വ​ൻ​സ, ന്യൂ​മോ​കോ​ക്ക​ൽ വാ​ക്​​സി​നു​ക​ളാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​ച്ചി​ട്ടു​ണ്ട്. 58 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ തു​ട​രും.

ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. ശ​രീ​ര​ത്തി​െൻറ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന ശ്വാ​സ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ബാ​ക്​​ടീ​രി​യ​ൽ ന്യൂ​മോ​ണി​യ, ചി​ക്ക​ൻ പോ​ക്സ്, ഡി​ഫ്തീ​രി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ളെ ചെ​റു​ക്കാ​നും വാ​ക്സി​നേ​ഷ​ൻ വ​ഴി സാ​ധി​ക്കു​മെ​ന്നും പൊ​തു​ജ​നം ഇ​തി​െൻറ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ത​ണു​പ്പു​കാ​ല വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തി​നു​ ശേ​ഷം പ​നി കേ​സു​ക​ളി​ൽ കു​റ​വു​ണ്ടെ​ന്നും 2015ൽ ​കാ​മ്പ​യി​ൻ തു​ട​ങ്ങു​ന്ന കാ​ല​ത്ത്​ 1.3 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്ക്​ 0.4 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immunization
News Summary - Winter immunization continues; 19 more days
Next Story