സൗഹൃദത്തിന്റെ ആഘോഷമായി 'വിന്റർ ഫിയസ്റ്റ-2022'
text_fieldsവിന്റർ ഫിയസ്റ്റ-2022ൽ പങ്കെടുത്ത വാക് അംഗങ്ങളും കുടുംബവും
കുവൈത്ത് സിറ്റി: നാടോർമകളും പ്രവാസത്തിന്റെ അനുഭവങ്ങളും പങ്കുവെച്ചും സൗഹൃദം പുതുക്കിയും കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'വാക്കി'ന്റെ 'വിന്റർ ഫിയസ്‌റ്റ-2022'. കബ്ദിന്റെ പ്രശാന്ത സുന്ദരമായ കാലാവസ്ഥയിൽ സംഘടിപ്പിച്ച സംഗമം മരുഭൂമിയുടെ മനോഹാരിതയിൽ ഒരു രാവും പകലും നീണ്ടുനിന്നു. കുടുംബവും കുട്ടികളുമടങ്ങിയ സംഘം പ്രവാസത്തിലെ വിരസതയകറ്റാൻ സംഗമത്തിലേക്ക് വന്നുചേർന്നപ്പോൾ ഏവർക്കും അത് നാടിന്റെ പ്രതീതി ഉളവാക്കി.
നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനുള്ള ഇടംകൂടിയായി പലർക്കും സംഗമം.ഭക്ഷണം പാകംചെയ്യുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും അംഗങ്ങൾ മത്സരബുദ്ധിയോടെ സഹകരിച്ചപ്പോൾ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഒരധ്യായം രചിക്കപ്പെട്ടു.
ഗാനമേള, കമ്പവലി, ഫുട്ബാൾ, കാരംസ് തുടങ്ങി വിവിധയിനം മത്സരങ്ങളും പരിപാടിക്ക് മിഴിവേകി. സ്ത്രീകളും കുട്ടികളും അടക്കം കലാകായിക മത്സരങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

