ശൈത്യകാല അടിയന്തര സഹായം അനിവാര്യം
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലത്ത് ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 10 ടൺ അടിയന്തര സഹായം നൽകേണ്ടത് അനിവാര്യമാണെന്ന് പീസ് ചാരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹമദ് അൽ ഔൻ പറഞ്ഞു. വീടുകൾ ബോംബാക്രമണത്തിൽ തകർന്നവർക്കും ഷെൽട്ടറുകളിലും ആശുപത്രികളിലും താമസിക്കാൻ സൗകര്യമില്ലാത്തവർക്കും കുവൈത്തിൽനിന്ന് അയക്കുന്ന ടെന്റുകൾ സഹായകരമാകും.
ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് പീസ് ചാരിറ്റി ദശലക്ഷക്കണക്കിന് ദീനാർ സംഭാവനകൾ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു. ആവശ്യവസ്തുക്കളുടെ ഡിമാൻഡ് തിരിച്ചറിയുകയും അളക്കുകയും ചെയ്യുന്നത് ഫലസ്തീൻ റെഡ് ക്രസന്റാണ്. അൽ സലാം ചാരിറ്റി വെയർഹൗസുകളിൽ 250 ടണ്ണിലധികം സഹായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവർക്ക് എത്രയും വേഗം ആശ്വാസം നൽകുന്നതിനായി കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഔൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

