ശൈത്യകാല വസ്ത്ര വൗച്ചർ സംരംഭവുമായി നമാ ചാരിറ്റി
text_fieldsശൈത്യകാല വസ്ത്ര
വൗച്ചർ വിതരണത്തിൽ
നമാ ചാരിറ്റി
കുവൈത്ത് സിറ്റി: രാജ്യത്തെ നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനായി നമാ ചാരിറ്റി. അതാർ വളണ്ടിയർ വർക്ക് സെന്ററുമായി സഹകരിച്ച് നമാ ചാരിറ്റി 1000 നിർധന കുടുംബങ്ങൾക്ക് ശൈത്യകാല വസ്ത്ര വിതരണ സംരംഭം ആരംഭിച്ചു. ഗുണഭോക്തൃ കുടുംബങ്ങൾക്ക് ശൈത്യകാല അവശ്യവസ്തുക്കൾ പ്രാദേശിക വിപണികളിൽ നിന്ന് വൗച്ചർ ഉപയോഗിച്ച് സ്വയം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് സംരംഭം.
ആളുകളുടെ അന്തസ്സും വ്യക്തിപരമായ തെരഞ്ഞെടുപ്പും നിലനിർത്തി മാനുഷിക പിന്തുണ നടപ്പാക്കുന്ന നമായുടെ സമീപനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാദേശികവത്കരണത്തെ പിന്തുണക്കുകയും ദാനം എന്ന ആശയം ഉൾക്കൊള്ളുന്നതുമാണ് പദ്ധതിയെന്ന് നമാ ചാരിറ്റി ഫിനാൻഷ്യൽ റിസോഴ്സസ് ആൻഡ് ഡെവലപ്മെന്റ് മേധാവി ഖാലിദ് അൽ ഷമ്മാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

