ശുചീകരണ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ ശുചീകരണ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്യൽ ആരംഭിച്ചു. ഗവർണർ ശൈഖ് അത്ബി നാസർ അൽ അത്ബി അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു വിതരണം.സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സഹകരണത്തോടെയാണ് വസ്ത്രവിതരണം നടത്തിയത്. പരിപാടിയിൽ ഗവർണറേറ്റിന്റെയും ബാങ്കിന്റെയും പ്രതിനിധികളും വളണ്ടിയർ ടീമംഗങ്ങളും പങ്കെടുത്തു.
ശൈത്യകാലത്ത് തൊഴിലാളികൾക്ക് സുരക്ഷിതവും മാനുഷികവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഗവർണറേറ്റിന്റെ പ്രതിബദ്ധത ഗവർണർ വ്യക്തമാക്കി. സമൂഹസേവനരംഗത്ത് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

