ശൈത്യകാല ക്യാമ്പിങ് സീസൺ റമദാൻ അവസാനം വരെ നീട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല തമ്പ് ക്യാമ്പിങ് സീസൺ റമദാൻ അവസാനം വരെ നീട്ടി. നേരത്തേ ക്യാമ്പിങിനുള്ള സമയപരിധി മാർച്ച് 15ന് അവസാനിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. പൗരന്മാരുടെയും ക്യാമ്പ് ഉടമകളുടേയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി.
പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ക്യാമ്പിങ് കാലപരിധി നിശ്ചയിക്കുന്നത് സ്പ്രിങ് ക്യാമ്പ് കമ്മിറ്റിയാണ്. അതേസമയം, ക്യാമ്പിങ് സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
രാജ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലായുള്ള മരുപ്രദേശങ്ങളിലാണ് തമ്പ് കെട്ടാന്‍ മുനിസിപ്പാലിറ്റി നിര്‍ണ്ണയിച്ചിട്ടുള്ളത്. സൈനിക സംവിധാനങ്ങൾക്ക് സമീപവും ഹൈടെൻഷൻ വൈദ്യുതി കമ്പികൾ കടന്നുപോകുന്ന ഇടങ്ങളിലും ക്യാമ്പ് അനുവദിക്കില്ല. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകള്‍ അനുവദിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

