Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ത്യ​കാ​ല ത​മ്പ്...

ശൈ​ത്യ​കാ​ല ത​മ്പ് നി​ർ​മാ​ണം വി​ദേ​ശി​ക​ൾ​ക്ക് സ്​​പോ​ൺ​സ​റു​ടെ ക​ത്ത്​ വേ​ണ​മെ​ന്ന് നി​ബ​ന്ധ​ന

text_fields
bookmark_border
ശൈ​ത്യ​കാ​ല ത​മ്പ് നി​ർ​മാ​ണം വി​ദേ​ശി​ക​ൾ​ക്ക് സ്​​പോ​ൺ​സ​റു​ടെ  ക​ത്ത്​ വേ​ണ​മെ​ന്ന് നി​ബ​ന്ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ പ​ണി​യാ​ൻ അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ്​​പോ​ൺ​സ​റു​ടെ ക​ത്ത്​ വേ​ണ​മെ​ന്ന് നി​ബ​ന്ധ​ന. ത​മ്പ്​ നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യോ​ടൊ​പ്പം സ്​​പോ​ൺ​സ​റു​ടെ ക​ത്തു​കൂ​ടി വെ​ക്ക​ണം. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​മ്പ് മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശി​ക​ളു​ടെ പേ​രി​ലു​ള്ള നി​ര​വ​ധി ത​മ്പു​ക​ൾ ക​ണ്ടെ​ത്താ​നാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രു​ടെ പേ​രി​ലു​ള്ള ഈ ​ത​മ്പു​ക​ളി​ൽ അ​ധി​ക എ​ണ്ണ​ത്തി​ലും സ്വ​ദേ​ശി​ക​ളെ​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ത​മ്പു​ക​ളി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ളാ​യ വി​ദേ​ശി​ക​ൾ​ക്ക് ഒ​രു അ​റി​വു​മി​ല്ലെ​ന്ന​താ​ണ് വ​സ്​​തു​ത. മ​ഴ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് ഇ​പ്രാ​വ​ശ്യ​ത്തെ ത​മ്പ് സീ​സ​ൺ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. മ​ഴ​യെ തു​ട​ർ​ന്ന് കു​ഴി​ബോം​ബു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​നും ത​മ്പു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winter Camp news
News Summary - Winter Camp news, Kuwait
Next Story