യൂത്ത് ഇന്ത്യ കുവൈത്ത് ഖുർആൻ പാരായണ മത്സര വിജയികൾ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഖുർആൻ പാരായണ മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കുവൈത്തിലെ മലയാളി യുവാക്കൾക്കായി സംഘടിപ്പിച്ച സൂറ അൽ കഹ്ഫ് ഖുർആൻ പാരായണ മത്സരത്തിൽ മുഹമ്മദ് നിഹാൽ, ഹാഫിസ് അബ്ദുൽ അസീസ്, മിസാജ് റിയാസ് അഹ്മദ് എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്തമാക്കി. അർദിയ്യ ഷൈമ അൽ ജാബർ മസ്ജിദിൽ സംഘടിപ്പിച്ച ഫൈനൽ റൗണ്ട് മത്സരത്തിന് അബ്ദുൽ റസാഖ് നദ് വി, അബ്ദുൽ അസീസ് ഉമരി, ഖലീൽ റഹ്മാൻ എന്നിവർ വിധികർത്താക്കൾ ആയി.
വിജയികൾക്ക് സോളിഡാരിറ്റി കേരള പ്രസിഡന്റ് തൗഫീഖ് മമ്പാട്, കേരള ഇസ്ലാമിക് ഗ്രൂപ് പ്രസിഡന്റ് അൻവർ സയീദ്, നെല്ലോൺ ഡിവിഷൻ മാനേജർ ഷഫീഖ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

