ക്വിസ് മത്സര വിജയികൾ
text_fieldsകെ.പി. ജഫ്സീർ, ഷീജ കെ. ഹനീഫ്
കുവൈത്ത് സിറ്റി: ഖുർആൻ സ്റ്റഡി സെന്റർ റമദാനിൽ ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
എസ്. സബീന (ഒന്നാം സ്ഥാനം), കെ.പി. ജഫ്സീർ (രണ്ടാം സ്ഥാനം), ഷീജ കെ. ഹനീഫ് (മൂന്നാം സ്ഥാനം), കെ. മുഹമ്മദ് സൽമാൻ (നാലാം സ്ഥാനം), ഫാത്തിമ ഫിർദൗസ് (അഞ്ചാം സ്ഥാനം) എന്നിവരാണ് വിജയികൾ. ഖുർആനിലെ ആലു ഇംറാൻ അധ്യായത്തിലെ ഒന്നുമുതൽ 100 വരെയുള്ള ആയത്തുകളുടെ തഫ്ഹീമുൽ ഖുർആൻ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം പേർ ഫൈനലിൽ മാറ്റുരച്ചു. അനീസ് അബ്ദുസ്സലാം, നിയാസ് ഇസ്ലാഹി എന്നിവർ ചോദ്യങ്ങൾ തയാറാക്കി. റഫീഖ് ബാബു സാങ്കേതിക സഹായം നൽകി. സമ്മാന വിതരണം പിന്നീട് നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

