കോപ അമേരിക്ക-യൂറോ കപ്പ് പ്രവചന മത്സര വിജയികൾ
text_fieldsകെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച്-കെനാരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോപ അമേരിക്ക-യൂറോ കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച്-കെനാരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോപ-യൂറോ കപ്പ് ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് സമ്മാന വിതരണം കേന്ദ്ര ബ്രാഞ്ച് നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.
കോപ അമേരിക്ക മത്സര വിജയി അഷ്റഫ് കല്ലായിക്കുള്ള സമ്മാനം കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം കൈമാറി, യൂറോ കപ്പ് വിജയിയായ സിദ്ദീഖിനുള്ള സമ്മാനം ഫർവാനിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി സ്ജബീർ അലിയിൽനിന്നും മുജീബ് കൊയിലാണ്ടി ഏറ്റുവാങ്ങി. ഫർവാനിയ സോണൽ വൈസ് പ്രസിഡൻറ് മഹ്മൂദ് പെരുമ്പ, കെനാരി യൂനിറ്റ് പ്രസിഡൻറ് നദീർ, മെട്രോ യൂനിറ്റ് ജനറൽ സെക്രട്ടറി ഒ.കെ. ഹനീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

