കെ.ഡി.എൻ.എ ഓണപ്പൂക്കള മത്സര വിജയികൾ
text_fieldsകോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ ഓണപ്പൂക്കള മത്സരത്തിൽ വിജയിയായ ചിന്നു ശ്യാം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഓണപ്പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു. ചിന്നു ശ്യാം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.എം. ശ്രീജ രണ്ടാം സ്ഥാനം നേടിയപ്പോൾ സുഹേഷ് കുമാർ, പ്രേമ വിജയൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. പ്രസിഡൻറ് ഇല്യാസ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, ട്രഷറർ സന്തോഷ് പുനത്തിൽ, കൾചറൽ സെക്രട്ടറി ടി.എം. പ്രജു, കൃഷ്ണൻ കടലുണ്ടി, സാജിദ നസീർ, എം.പി. അബ്ദുറഹ്മാൻ, സുഹേഷ് കുമാർ, ദിനേശ് മേപ്പുറത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

