കുരുന്നു ഭാവനകളെ ഉണർത്തി ‘വിങ്സ് ടു വിൻ’
text_fields‘വിങ്സ് ടു വിൻ’സമ്മർ ക്യാമ്പിൽ കുട്ടികൾ
കുവൈത്ത് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് ബാലദീപ്തി കുട്ടികളുടെ മൂന്നു ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കബ്ദ് ശാലെയിൽ ‘വിങ്സ് ടു വിൻ’ എന്ന പേരിൽ നടന്ന ക്യാമ്പിൽ 200ഓളം കുട്ടികൾ പങ്കെടുത്തു.
കുട്ടികൾക്ക് പുതിയ കൂട്ടുകാരെ ലഭിക്കാനും, ജീവിത സാഹചര്യങ്ങൾ പരിചയപ്പെടുവാനും ഉതകുന്നതായി ക്യാമ്പ്. കളിച്ചും രസിച്ചും ഉല്ലസിച്ചും കുട്ടികളെ പുതിയ ഒരു അനുഭവത്തിലേക്ക് നയിക്കുന്ന നിലയിലായിരുന്നു ക്യാമ്പ്.
ജീവിത നൈപുണ്യ പരിശീലനം, ആത്മവിശ്വാസം വളർത്തൽ, സ്ട്രെസ് മാനേജ്മെന്റ് എന്നിവ കുട്ടികൾക്ക് ക്യാമ്പിലൂടെ കൈവരിക്കാനായി. എസ്.എം.സി.എ കുവൈത്ത് പ്രസിഡന്റ് സുനിൽ റാപ്പുഴ, ആക്ടിങ് ജനറൽ സെക്രട്ടറി ഡേവിഡ് ആന്റണി, ട്രഷറർ ജോർജ് അഗസ്റ്റിൻ തെക്കേൽ, എസ്.എം.സി.എ ചീഫ് ബാലദീപ്തി കോഓഡിനേറ്ററും ക്യാമ്പ് ഡയറക്ടറുമായ ബൈജു ജോസഫ് എന്നിവർ ക്യാമ്പ് നയിച്ചു. സിജു തോമസ്, സാജൻ പാപ്പച്ചൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.
വനിത വിഭാഗം പ്രസിഡന്റ് ലിറ്റ്സി സെബാസ്റ്റ്യൻ, ബാലദീപ്തി ജനറൽ സെക്രട്ടറി കുമാരി മെറിസ് മേരി ബിജോ, മറ്റു ഭാരവാഹികൾ എന്നിവരും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനും സഹായിക്കുന്നതിനുമായി മൂന്നു ദിവസവും ചെലവിട്ടു. സെൻട്രൽ സോഷ്യൽ കൺവീനർ സന്തോഷ് കളരിക്കൽ, സന്തോഷ് ഒടേട്ടിൽ, സുധീപ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

