കണ്ണൂരിന്റെ സ്വപ്നം ചിറകണിയുമോ ?
text_fieldsനളിനാക്ഷൻ ഒളവറ
ഗ്ലോബൽ കോർഓഡിനേറ്റർ
കണ്ണൂർ എയർപ്പോർട്ട് ആക്ഷൻ
കൗൺസിൽ
കണ്ണൂർ വിമാനത്താവളം നിലവിൽ വന്നിട്ട് വർഷം ഏഴായെങ്കിലും ഇതുവരെ വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല.
കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകുകയെന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ പ്രവാസികളെകൂടി ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികളും, പല സംഘടനകളും വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തി വരുന്നതിനിടെ കഴിഞ്ഞ ദിവസം വ്യോമയാന ഡയറക്ടർ കണ്ണൂർ വിമാന താവളം സന്ദർശിച്ചത് ഏറെ പ്രതീക്ഷക്ക് വക നൽകുന്നുയെന്ന കണക്കുകൂട്ടലിലാണ് വിമാനത്താവള വികസനം സ്വപ്നം കാണുന്ന ജനങ്ങൾ.കണ്ണൂർ വിമാനത്താവളത്തിന് പി.ഒ.സി ലഭിക്കുന്നതോടെ കണ്ണൂരിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ എയർലൈൻസുകൾ. കുവൈത്തിൽനിന്നും ജസീറ എയർലൈൻസ് 2025 അവസാനത്തോടെ കണ്ണൂരിലേക്ക് സർവിസ് ആരംഭിക്കും എന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് മാധ്യമങ്ങളിൽ കണ്ടിരുന്നു. സാധാരണക്കാരായ യാത്രക്കാർക്ക് ജസീറ എയർലൈൻസിന്റെ സർവിസ് ഏറെ ഉപകാരപ്പെടും.
മാത്രമല്ല കുവൈത്തിലെ പുതിയ നിയമം അനുസരിച്ച് ഫാമിലി വിസിറ്റിങ് വിസയിൽ രാജ്യത്തേക്ക് വരുന്നവർ സ്വന്തം എയർലൈൻസായ കുവൈത്ത് എയർവേസിനോ, ജസീറ എയർവേസിലോ മാത്രമേ യാത്ര ചെയ്യാവൂ എന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലയിൽനിന്നും വിസിറ്റ് വിസയിൽ കുവൈത്ത് സന്ദർശിക്കുന്നവർക്ക് നിലവിൽ കൊച്ചി എയർപോർട്ട് വഴിയേ യാത്ര ചെയ്യാൻ പറ്റുകയുള്ളു. കണ്ണൂർ എയർപോർട്ടിൽ വിദേശ വിമാനങ്ങൾ എത്തുന്നതോടെ ഈ ഒരു പ്രശ്നമില്ലാതാകും.
വ്യോമയാന ഡയറക്ടറുടെ സന്ദർശനത്തോടെ കണ്ണൂർ എയർപോർട്ടിന്റെ വിഷയത്തിൽ കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന് പ്രതീക്ഷിക്കാം. കാത്തിരിന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

