വിധവ ദിനാചരണം: 100 വിധവകൾക്ക് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ കൈത്താങ്ങ്
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിധവ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ 100 വിധവകൾക്ക ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി (കെ.ആര്.സി.എസ്) ആവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ഭക്ഷണവസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്. റെഡ് ക്രെസൻറ് സൊസൈറ്റി ഡയറക്ടര്‍ മറിയം അല്‍ അദസാനിയുടെ നേതൃത്വത്തില്‍ ലോക വിധവ ദിനത്തില്‍ പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തെ വിധവകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ എത്തിക്കുമെന്നും അവർ ഉറപ്പുനല്‍കി.
എല്ലാ സ്ത്രീകളെയുംപോലെ വിധവകള്‍ക്കും സമൂഹത്തില്‍ തുല്യമായ അവകാശങ്ങളുണ്ടെന്നും അവരോട് സമൂഹത്തിനുള്ള മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദസാനി ഓര്‍മിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക നിർദേശത്തെ തുടര്‍ന്നാണ് എല്ലാവര്‍ഷവും ലോക വിധവദിനം ആചരിച്ചുപോരുന്നത്. ഈ ദിനം വിധവകളുടെ സന്തോഷകരമായ ജീവിതത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കാനുമാണ് ആചരിക്കുന്നതെന്നും മറിയം അദ്സാനി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
