Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപക സുരക്ഷ പരിശോധന, അറസ്റ്റ്

text_fields
bookmark_border
  • സുരക്ഷാ കാരണങ്ങളാൽ തിരയുന്ന 125 പേരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു
  • തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത 25 പേരെയും പിടികൂടി
news
cancel

കുവൈത്ത് സിറ്റി: സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തൽ, നിയമലംഘകർക്കെതിരെ നടപടിയെടുക്കൽ എന്നിവയുടെ ഭാഗമായി കുവൈത്തിൽ വ്യാപക സുരക്ഷ പരിശോധന.

ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി സുരക്ഷാ പരിശോധന നടത്തി. ലഹരിമരുന്നുകൾ കൈവശം വെച്ച നാല് പേരെയും, മദ്യവുമായി ഒരാളെയും, അസ്വാഭാവികമായ അവസ്ഥയിൽ കണ്ടെത്തിയ രണ്ട് പേരെയും, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ തിരയുന്ന രണ്ട് പേരെയും, സുരക്ഷാ കാരണങ്ങളാൽ തിരയുന്ന 125 പേരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു.

തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത 25 പേരെയും പിടികൂടി. നിയമനടപടികൾക്കായി അധികൃതർ തിരയുന്ന എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട 13 വാഹനങ്ങൾ നീക്കം ചെയ്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 23 വാഹനങ്ങൾ കണ്ടുകെട്ടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Widespread security checks conducted; arrests made
Next Story