ഹവല്ലിയിൽ വ്യാപക സുരക്ഷാ പരിശോധന; 122 അറസ്റ്റ്
text_fieldsനിയമലംഘനം നടത്തിയ വാഹനം നീക്കം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വ്യാപക സുരക്ഷാ പരിശോധന. സംയുക്ത സുരക്ഷാ പരിശോധനയിൽ പിടികിട്ടേണ്ടവരും നിയമലംഘകരുമായ 122 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റുകൾ, നിയമലംഘനത്തിനുള്ള നടപടികൾ, നീക്കം ചെയ്യലുകൾ എന്നിവയുൾപ്പെടെ 1,074 കേസുകൾ രേഖപ്പെടുത്തി.
ട്രാഫിക് നിയമലംഘനം നടത്തിയ 547 കേസുകളിൽ പിഴ ചുമത്തി. അഞ്ചു വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 62 വാഹനങ്ങൾക്ക് നീക്കം ചെയ്യൽ നോട്ടീസും അടച്ചിട്ട സ്ഥലങ്ങളിൽ പുകവലിച്ചതിന് ഏഴു നോട്ടീസും നൽകി. 34 സന്ദർഭങ്ങളിൽ മാനുഷിക സഹായവും നൽകി. കുവൈത്തി മുനിസിപ്പാലിറ്റി 44 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ 14 നിയമലംഘന നോട്ടീസുകൾ നൽകി. 12 കിലോ മായം ചേർത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു.
ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. പൊലീസ് സാന്നിധ്യം ശക്തിപ്പെടുത്തുക, പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും പിടികൂടുക, നിയമം നടപ്പിലാക്കുക എന്നിവയായിരുന്നു ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

