Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പ​ക പ​രി​ശോ​ധ​ന; ...

വ്യാ​പ​ക പ​രി​ശോ​ധ​ന; 106 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ്യാ​പ​ക പ​രി​ശോ​ധ​ന;    106 പേ​ർ അ​റ​സ്റ്റി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ താ​മ​സ, തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 106 പേ​ർ പി​ടി​യി​ലാ​യി. അ​ബു ഹ​ലീ​ഫ ഏ​രി​യ​യി​ൽ വീ​ട്ടി​ൽ നി​ർ​മി​ച്ച മ​ദ്യ​വു​മാ​യി ഒ​രാ​ളും അ​റ​സ്റ്റി​ലാ​യി. 70 കു​പ്പി മ​ദ്യം ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ര​ണ്ടു​പേ​രും പൊ​ലീ​സ് പി​ടി​യി​ലാ​യി. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​രെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നാ​ടു​ക​ട​ത്താ​നാ​ണ് തീ​രു​മാ​നം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​മാ​യി വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ലി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക്കും നി​ർ​ദേ​ശം ന​ൽ​കി. ക​ര-​വ്യോ​മ അ​തി​ര്‍ത്തി​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​വ​രെ ത​ട​യും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കാ​നോ കൃ​ത്യം മ​റ​ച്ചു​വെ​ക്കാ​നോ പാ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peopleinvestigationLowarrestWidespreadviolated
News Summary - Widespread-investigation-106-people-arrested
Next Story