ഗതാഗത നിയമലംഘനങ്ങൾ കുറക്കൽ; രാജ്യത്ത് വ്യാപക പരിശോധന
text_fieldsആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ഗതാഗത a കണ്ടെത്തുന്നതിനും കുറക്കുന്നതിനുമായി രാജ്യത്ത് വ്യാപക പരിശോധന. ഞായറാഴ്ച പുലർച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശക്തമായ ഗതാഗത, സുരക്ഷ പരിശോധന നടത്തി. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗത നിയമലംഘനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. നിയമലംഘകരെ പിടികൂടുന്നതിനായി പ്രധാന സ്ഥലങ്ങളിൽ ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചു.
പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമലംഘനങ്ങളിലും നടപടി സ്വീകരിച്ചു. പൊതുസുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും ജീവനും സ്വത്തിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷക്കും അത് നിർണായകമാണെന്നും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

