വൈറ്റ് ഗാർഡിന് യൂനിഫോം നൽകി ഗ്രീൻ ഫോർട്ട് കുവൈത്ത്
text_fieldsമുസ്ലിം ലീഗിെൻറ സേവന വിഭാഗമായ വൈറ്റ് ഗാർഡിന് ഗ്രീൻ ഫോർട്ട് കുവൈത്ത് നൽകിയ യൂനിഫോം
കുവൈത്ത് സിറ്റി: മുസ്ലിം ലീഗിെൻറ സേവന വിഭാഗമായ വൈറ്റ് ഗാർഡിന് ഗ്രീൻ ഫോർട്ട് കുവൈത്ത് നൽകുന്ന യൂനിഫോം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് സമർപ്പിച്ചു.
കോവിഡിെൻറ ആദ്യ തരംഗത്തിൽ ദൂരദിക്കുകളിൽനിന്ന് ഉൾപ്പെടെ മരുന്നും ഭക്ഷണവും എത്തിച്ചു നൽകിയും പേമാരിയുടെ കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ നേരിെട്ടത്തിയും വേനൽ കാലത്ത് കുടിവെള്ളം എത്തിച്ചുനൽകിയും കർമനിരതരായവരാണ് വൈറ്റ് ഗാർഡ് അംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എസ്. കുഞ്ഞഹമ്മദ്, സെക്രട്ടറി വി.വി. അബ്ദുല്ല, ട്രഷറർ ടി.പി. അഹ്മദ് ഹാജി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് മെഹബൂബ് ആയിറ്റി, സെക്രട്ടറി സിറാജ് വടക്കുമ്പാട്, ബ്ലോക്ക് മെംബർമാരായ ടി.എസ്. നജീബ്, വി.പി.പി. ഷുഹൈബ്, പഞ്ചായത്ത് മെംബർ ഫായിസ് ബീരിച്ചേരി, പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഇബ്രാഹിം തട്ടാഞ്ചേരി, ഗ്രീൻ ഫോർട്ട് കുവൈത്ത് ജനറൽ കൺവീനർ റഫീഖ് ഒളവറ, അബൂദബി കെ.എം.സി.സി റിലീഫ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ, എ.ജി.സി. ഷംഷാദ്, അസ്റുദ്ദീൻ മണിയനോടി, ജാബിർ തങ്കയം, വി.പി.പി. നസീർ, ആദിൽ കാരോളം, മെഹ്റൂഫ് മൈതാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

