Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ്യൂ​ണി​ക്കി​ലേ​ക്ക്...

മ്യൂ​ണി​ക്കി​ലേ​ക്ക് സ​ര്‍വി​സു​മാ​യി കു​വൈ​റ്റ് എ​യ​ര്‍വേ​സ്‌

text_fields
bookmark_border
മ്യൂ​ണി​ക്കി​ലേ​ക്ക് സ​ര്‍വി​സു​മാ​യി കു​വൈ​റ്റ് എ​യ​ര്‍വേ​സ്‌
cancel

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​യ​ര്‍വേ​സ് ജ​ര്‍മ​നി​യി​ലെ മ്യൂ​ണി​ക്കി​ലേ​ക്ക് സ​ര്‍വി​സ് ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ദ്യ സ​ര്‍വി​സ് ഷെ​ഡ്യൂ​ള്‍ ചെ​യ്ത​ത്. ആ​ഴ്ച​യി​ല്‍ ര​ണ്ട് (വ്യാ​ഴ​വും ശ​നി​യും) സ​ര്‍വി​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു​വ​രു​ന്ന​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ വേ​ന​ലി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​യാ​ഘോ​ഷ​ത്തി​ന്​​ സ്വ​ദേ​ശി​ക​ൾ പോ​കാ​റു​ണ്ട്.

വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ഇ​വ​ർ​ക്ക്​ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നു മു​മ്പ്​ അ​വ​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. കു​വൈ​ത്തി​ൽ​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​താ​ണ്​ പ്ര​ശ്​​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airways
News Summary - White Airways Service to Munich
Next Story