Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​വി​ട​ന്ന് കി​ട്ടി ഈ...

എ​വി​ട​ന്ന് കി​ട്ടി ഈ ​ജ​ന​ത​ക്ക് ഇ​ത്ര​മേ​ൽ ച​ങ്കു​റ​പ്പ് ?

text_fields
bookmark_border
inbox
cancel

രാ​ജ്യ​ത്തി​നു​വേ​ണ്ടി പൊ​രു​തി​യും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ നേ​രി​ട്ടും ഫ​ല​സ്തീ​ൻ ജ​ന​ത ദി​ന​ങ്ങ​ൾ ത​ള്ളു​മ്പോ​ൾ, കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ഫു​ട്ബാ​ൾ പോ​രാ​ട്ടം അ​ത്ഭു​ത​പ്പെ​ടു​ത്തി. ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഒ​ടു​ക്കം വ​രെ പോ​രാ​ടി​യാ​ണ് ഫ​ല​സ്തീ​ൻ കീ​ഴ​ട​ങ്ങി​യ​ത്. ഫു​ട്ബാ​ൾ മൈ​താ​നി​യി​ൽ വീ​റോ​ടെ പോ​രാ​ടു​ന്ന ഫ​ല​സ്തീ​ൻ താ​ര​ങ്ങ​ൾ​ക്ക് എ​വി​ട​ന്ന് കി​ട്ടി ഇ​ത്ര​മേ​ൽ ച​ങ്കു​റ​പ്പ് എ​ന്ന് ഏ​വ​രും ചി​ന്തി​ച്ചു​പോ​കും.

ആ​ർ​ത്തു​ല​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം വി​ളി​ച്ചോ​തി വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ങ്ങി​യ കാ​ണി​ക​ളും ഗാ​ല​റി നി​റ​ഞ്ഞു. കു​വൈ​ത്ത് ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളം​നി​റ​ഞ്ഞു ക​ളി​ച്ച 11 പേ​രു​ടെ​യും ബ​ന്ധു​ക്ക​ൾ പ​ല​രും നാ​ട്ടി​ൽ രാ​ജ്യ​ത്തി​നു വേ​ണ്ടി മ​ര​ണ​പ്പെ​ടു​ക​യോ വ​ലി​യ​രീ​തി​യി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്.

എ​ന്നി​ട്ടും ഇ​ത്ര​ക്ക് കാ​ൽ​പ​ന്തു​ക​ളി​യി​ൽ ജീ​വി​തം സ​മ​ർ​പ്പി​ച്ച​വ​ർ കാ​യി​ക​ലോ​ക​ത്തി​നു​ത​ന്നെ അ​ത്ഭു​തം സ​മ്മാ​നി​ച്ചാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത്. ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ച ആ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ൾ​പോ​ലും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ചും ജ​ഴ്സി​ക​ൾ കൈ​മാ​റി​യും പൊ​രു​തു​ന്ന ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ന് ഹോം ​ഗ്രൗ​ണ്ട് പോ​ലും സൗ​ക​ര്യ​പ്പെ​ടാ​ത്ത ഫ​ല​സ്തീ​ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യം ഹോം ​ഗ്രൗ​ണ്ടാ​യി അ​നു​വ​ദി​ച്ച് കു​വൈ​ത്ത് മാ​തൃ​ക​യാ​യി. പ​രാ​ജ​യ​പ്പെ​ട്ട​വ​ർ ഗാ​ല​റി​ക​ളി​ലേ​ക്ക് ജ​ഴ്സി സ​മ്മാ​നി​ക്കു​ന്ന​തും അ​വ​ർ​ക്കു​വേ​ണ്ടി ഗാ​ല​റി​ക​ളി​ൽ​നി​ന്ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ന്ന​തും ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത​താ​ണ്.

സ​യ​ണി​സ്റ്റു​ക​ൾ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന രാ​ജ്യ​ത്തി​ന്റെ ബാ​ന​റു​ക​ളും കൊ​ടി​ക​ളും നി​റ​ഞ്ഞ ഇ​ത്ത​രം ക​ളി​യാ​ര​വ​ങ്ങ​ളു​ടെ ഗാ​ല​റി​ക​ൾ കാ​യി​ക​ലോ​ക​ത്തി​ന് പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. ന​ന്ദി കു​വൈ​ത്ത്, ഈ ​ചേ​ർ​ത്തു​പി​ടി​ച്ച സം​സ്കാ​ര​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ച​തി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Where did these people get so much confidence
Next Story