Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എം.സി.സി കുവൈത്ത് കോഴിക്കോട്​ മെഡിക്കൽ കോളജിന്​ വീൽചെയറുകൾ നൽകി

text_fields
bookmark_border
ഐ.എം.സി.സി കുവൈത്ത് കോഴിക്കോട്​ മെഡിക്കൽ കോളജിന്​ വീൽചെയറുകൾ നൽകി
cancel
camera_alt

ഐ.എം.സി.സി കുവൈത്ത് നൽകുന്ന വീൽചെയറുകൾ കോഴിക്കോട്​ മെഡിക്കൽ കോളജിന്​ കൈമാറുന്നു

കുവൈത്ത്​ സിറ്റി: കോഴിക്കോട് മെഡിക്കൽ കോളജിന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി വീൽ ചെയറുകൾ നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹ്​ബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (എം.എം.സി.ടി) മുഖേനയാണ് പത്ത് വീൽചെയറുകളും 100 ബെഡ് ഷീറ്റുകളും കൈമാറിയത്. ഐ.എം.സി.സി കുവൈത്ത് ഘടകം നൽകിയ വീൽചെയറുകളും സൗദി, ദുബൈ പ്രവിശ്യാ കമ്മിറ്റികൾ നൽകിയ മറ്റു സഹായങ്ങളുമാണ് മെഡിക്കൽ കോളജിന് കൈമാറിയത്.

ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.എച്ച്. മുസ്തഫ, എം.എം.സി.ടി മാനേജിങ് ട്രസ്റ്റി ഷർമദ്ഖാൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഐ.എം.സി.സി ജി.സി.സി കൺവീനർ റഫീഖ്‌ അഴിയൂർ, ഒ.പി. സലീം, മഹ്​ബൂബ് കുറ്റിക്കാട്ടൂർ, സാലി മേടപ്പിൽ, അബ്​ദുല്ല കോയ തങ്ങൾ, അബ്​ദുറഹ്​മാൻ ഹാജി വെണ്ണക്കോട്, കുഞ്ഞാമു ശിഹാബ് അമ്പിലോലി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wheelchairs were donated by IMCC Kuwait to Kozhikode Medical College
Next Story