Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാട്​സ്​ആപ്​​...

വാട്​സ്​ആപ്​​ സന്ദേശമയച്ചാൽ അത്യാവശ്യ മരുന്ന്​ വീട്ടിലെത്തും

text_fields
bookmark_border
വാട്​സ്​ആപ്​​ സന്ദേശമയച്ചാൽ അത്യാവശ്യ മരുന്ന്​ വീട്ടിലെത്തും
cancel

കുവൈത്ത്​ സിറ്റി: രാജ്യത്തെ പ്രമുഖ ​ആശുപത്രികളിൽ നേരത്തെ ചികിത്സയിലുണ്ടായിരുന്നവർക്ക്​ മരുന്ന്​ വീട്ടിലെത്തിക്കാൻ ആരോഗ്യ മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി. പേര്​, സിവിൽ ​െഎഡി നമ്പർ, ആശുപത്രി/ക്ലിനിക്​ എന്നിവിടങ്ങളിലെ ഫയൽ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ആവശ്യമുള്ള മരുന്നുകളുടെ വിവരങ്ങൾ എന്നിവയാണ്​ വാട്​സ്​ആപ്പിൽ അയക്കേണ്ടത്​.


72 മണിക്കൂറിനകം മരുന്ന്​ വീട്ടിലെത്തുമെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ ഉറപ്പ്​. അമീരി ആശുപത്രി (50880699), മുബാറക്​ അൽ കബീർ ആശുപത്രി (50880755), ഫർവാനിയ ആശുപത്രി (50880852), അദാൻ ആശുപത്രി (50880908), ജഹ്​റ ആശുപത്രി (50881066), സബാഹ്​ ആശുപത്രി (97632660), ജാബിർ ആശുപ​ത്രി (96992079), ഇബ്​നുസീന ആശുപത്രി (99613948), ചെസ്​റ്റ്​ ആശുപത്രി (99258749), റാസി ആശുപത്രി (97633487), കുവൈത്ത്​ കാൻസർ കൺട്രോൾ സ​െൻറർ (96735242), സൈക്കാട്രിക്​ ആശുപത്രി (97350113), ഫിസിയോതെറപ്പി ആശുപത്രി (99824037), പ്രസവാശുപത്രി (98559531), അസ്​അദ്​ അൽ ഹമദ്​ ഡെർമറ്റോളജി സ​െൻറർ (98514508), സൈൻ ആശുപത്രി (97552031), എൻ.ബി.കെ ആശുപത്രി (96931761), അൽ റാഷിദ്​ അലർജി ആശുപത്രി (94162470), സബാഹ്​ അൽ അഹ്​മദ്​ യൂറോളജി സ​െൻറർ (90952469), പകർച്ചവ്യാധി ആശുപത്രി (96989164), പാലിയേറ്റിവ്​ കെയർ ആശുപത്രി (94024786), കെ.എഫ്​.എച്ച്​ അഡിക്ഷൻ ട്രീറ്റ്​മ​െൻറ്​ സ​െൻറർ (94169363) എന്നിവിടങ്ങളിലാണ്​ ഇൗ സൗകര്യമുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappgulf news
News Summary - whatsapp-kuwait-gulf news
Next Story