കുവൈത്തിന്റെ സംഭാവനകളെ പ്രശംസിച്ച് ഡബ്ല്യു.എഫ്.പി
text_fieldsകുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സഹായ വിതരണ ചിത്രങ്ങൾ നോക്കിക്കാണുന്ന
കത്രീന ഗല്ലൂസി
കുവൈത്ത് സിറ്റി: ആഗോള മാനുഷിക സഹായങ്ങളും ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് മികച്ച പിന്തുണയും നൽകുന്ന കുവൈത്തിന്റെ സംഭാവനകളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഗൾഫ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കത്രീന ഗല്ലൂസി. ലോകത്തിന്റെ ഏതുഭാഗത്തും ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോഴും ഓടിയെത്തി സഹായിക്കുന്ന മനോഭാവമാണ് കുവൈത്തിനുള്ളതെന്നും അവര്‍ പറഞ്ഞു.
കടുത്ത ക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം തുടരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍ എത്തിയതായിരുന്നു കത്രീന ഗല്ലൂസി. റെഡ് ക്രസന്റ് സൊസൈറ്റി മേധാവി ഡോ. ഹിലാല്‍ അല്‍ സായർ, മറ്റു പ്രതിനിധികൾ എന്നിവരുമായി കത്രീന ഗല്ലൂസി കൂടിക്കാഴ്ച നടത്തി.
മാനുഷിക-ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ലോകമെങ്ങും സഹായമെത്തിക്കാൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിജ്ഞാബദ്ധമാണെന്നും അല്‍ സായര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

