വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ: കുവൈത്ത് അഞ്ചാം സ്ഥാനത്ത്
text_fieldsവെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്-ഖത്തർ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്തിയെങ്കിലും ബഹ്റൈനോട് തോറ്റതോടെ കുവൈത്തിന് സെമി സാധ്യത നഷ്ടപ്പെട്ടിരുന്നു.
ചാമ്പ്യൻഷിപ്പിൽ സൗദി ടീം കിരീടം നേടി. യു.എ.ഇ രണ്ടാം സ്ഥാനത്തും ബഹ്റൈനും ലബനാനും യഥാക്രമം മൂന്നും നാലും സ്ഥാനത്തുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

